Tags

, , , ,

Image

ശിവപുരാണത്രയത്തിലെ ഒന്നാമത്തെ പുസ്തകമായ  ‘ഇമ്മോര്‍ടല്‍സ് ഓഫ് മെലുഹ’ മാർച്ച് 2010 ലാണ് പുറത്തിറങ്ങിയത്. താമസിയാതെ തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില്പന  കൈവരിച്ച ഈ പുസ്തകത്തിന്‍റെ പതിനഞ്ചു ലക്ഷത്തോളം കോപ്പികളാണ് വിറ്റുപോയത്.

സിന്ധു നദീതട സംസ്കാരമെന്ന് നമ്മൾ ഇന്ത്യക്കാർ വിശ്വസിക്കുകയും വിശേഷിപ്പിക്കുകയും ചെയ്ത ഈ സാംസ്കാരിക സമൃദ്ധിയുടെ ഭുമിക മെലുഹ എന്ന സംസ്കൃതിയായിരുന്നു – ഇവിടം  തന്നെയാണ് സഹസ്രാബ്ദങ്ങൾക്ക് മുൻപ് മഹായശസ്വി യായ ശ്രീരാമദേവൻ സൃഷ്ടിച്ച രാമരാജ്യം.

പ്രൗഢിയോടെ തലയുയർത്തി നിന്നിരുന്ന ആ മഹാസാമ്രാജ്യവും അതിന്‍റെ ഭരണാധികാരികളും എന്നും ഭക്തിയോടെ വീക്ഷിച്ചിരുന്ന സരസ്വതി എന്ന പുണ്യ നദി വറ്റിവരണ്ട് നാശോന്മുഖമായതോടെ മെലുഹ തകർച്ചയെ അഭിമുഖീകരിച്ചു തുടങ്ങി. ഇതിനു പുറമെ ചന്ദ്ര വംശികളുടെ തീവ്രവാദി ആക്രമണങ്ങൾ കൂടി അവർക്ക് നേരിടേണ്ട തായിവന്നു.

വിസ്മയകരമായ കായിക ശേഷിയും അഭ്യാസപാടവവുമുള്ള, ഭ്രഷ്ട് കല്പിക്കപെട്ട, കുടിലത നിറഞ്ഞ വികൃത രൂപികളായ നാഗന്മാരു മായി ചേർന്ന് ചന്ദ്രവംശികൾ മെലുഹയുടെ നിലനില്പ് ദുഷ്ക രമാക്കി തീര്‍ത്തു.

ആ ഘട്ടത്തിൽ സുര്യവംശികൾക്ക് പ്രത്യാശ നൽകിയത് ഒരിതിഹാസ മായിരുന്നു – “തിന്മ ആപൽകരമായ അനുപാതങ്ങളിൽ എത്തുമ്പോൾ, ശത്രു വിജയിക്കുന്നു വെന്നു കാണുമ്പോൾ, എല്ലാം അവസാനിക്കുക യായി എന്ന അവസ്ഥ സംജാതമാവുമ്പോൾ  ഒരു നായകൻ അഥവാ രക്ഷകൻ പ്രത്യക്ഷപ്പെടും” എന്ന പുരാവൃത്തം.

യഥാർത്ഥത്തിൽ, പരുപരുക്കനായ ആ തിബത്തൻ കുടിയേറ്റ ക്കാരനാണോ അവർ പ്രതീക്ഷിച്ചിരുന്ന രക്ഷകൻ ?

അവന് അങ്ങനെ ഒരു രക്ഷകനാകാനുള്ള താൽപര്യമുണ്ടോ ?
നിയോഗത്താൽ നിർബന്ധിതനായി, കർത്തവ്യ ബോധത്താൽ പ്രലോഭിതനായി, പ്രതികാരദാഹികളായ സൂര്യവംശികളെ വിജയത്തിലേക്ക് നയിച്ചുകൊണ്ട് ശിവൻ തിന്മയെ ഉന്മൂലനം ചെയ്യുമോ ?

Image

ഇമ്മോർടൽസ് ഓഫ് മെലുഹ യുടെ മലയാളം പരിഭാഷയായ മെലുഹയിലെ ചിരംജീവികൾ  2013 ഡിസംബർ 21 ന് പ്രകാശനം ചെയ്യപ്പെടുന്നു നിങ്ങളുടെ കോപ്പി മുൻകൂട്ടി ഓർഡർ ചെയ്യുക

ഭാഗ്യവാന്മാരായ ചില വായനക്കാർക്ക് പ്രകാശനത്തിന് രണ്ടാഴ്ച മുൻപ് ഒറിജിനൽ കോപ്പികൾ ലഭിക്കുന്നതിനുള്ള സുവർണാവസരം സിദ്ധിക്കുന്നു.

Also available for pre-order on Flipkart
Advertisements